ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Wednesday 6 October 2010

The Nobel Prize 2010 in Chemistry announced- "Palladium catalysed cross-coupling in organic synthesis

The 2010 Nobel Prize in chemistry was awarded Wednesday to three professors for a tool to make carbon-carbon bonds in organic chemistry, the Royal Swedish Academy of Sciences announced.
The professors are Richard Heck of the University of Delaware, Ei-Ichi Negishi of Purdue University and Akira Suzuki of Hokkaido University.
The tool the professors devised is called palladium-catalyzed cross-coupling, according to the committee.
Negishi told reporters by phone from the United States that he was asleep when he heard the news an hour earlier. He said winning the prize was a dream of his, but he didn't know whether he would win.
The tool has applications in a wide range of fields, from agriculture and pharmaceuticals to coatings for electronic components, like chips, the Nobel committee said.
"The key word here is versatility," Negishi said. "One of our dreams is to be able to synthesize any organic compounds of importance, whether it is medicinally important compounds ... or important from the point of view of material science. And we believe that our technology or our chemistry will be applicable to a very wide range of compounds, without knowing what they might be." (CNN)
സ്റ്റോക്‌ഹോം: രസതന്ത്രത്തിനുള്ള 2010 ലെ നൊബേല്‍ സമ്മാനത്തിന് മൂന്നു പേര്‍ക്ക്. റിച്ചാര്‍ഡ് ഹെക്ക്, ഐച്ചി നെജിഷി, അകിര സുസുക്കി എന്നിവരാണ് നൊബേലിന് അര്‍ഹരായത്. ഓര്‍ഗാനിക് രസതന്ത്രം വിഭാഗത്തില്‍ പ്രകൃതിദത്തമായുള്ള കാര്‍ബണ്‍ മൂലകങ്ങളുടെ അതേ മാതൃക പല്ലാഡിയം മൂലകത്തിന്റെ സഹായത്തോടെ പരീക്ഷണശാലയിലും ഉണ്ടാക്കാമെന്നതാണ് ഇവരുടെ കണ്ടുപിടിത്തത്തിന്റെ കാതല്‍.

പ്രകൃതിയിലുള്ള മിക്കവാറും എല്ലാ വസ്തുക്കളുടെയും അടിസ്ഥാനഘടകമായ കാര്‍ബണ്‍ ആധാരശിലയെ പിന്തുടരാനുള്ള ശ്രമമായിരുന്നു ഇവരുടെത്. ഔഷധരംഗത്തും ഇലക്ട്രോണിക് സാങ്കേതികതയിലും പുതുവിപ്‌ളവം സൃഷ്ടിക്കാന്‍ ഈ കണ്ടുപിടിത്തത്തിനു സാധിക്കുമെന്നാണു കരുതുന്നത്.

മറ്റു മൂലകങ്ങളുമായി സംയോജിക്കാനുള്ള കാര്‍ബണിന്റെ ന്യൂനത പല്ലാഡിയം ആറ്റത്തിന്റെ സംയോജനത്തോടെ മറികടക്കാന്‍ സാധിച്ചു. ഇതുമൂലം കെമിസ്റ്റുകള്‍ക്ക് കാര്‍ബണ്‍ കലര്‍ത്തിയുള്ള മിശ്രിതങ്ങള്‍ക്ക് പല്ലാഡിയത്തിന്റെ സഹായത്തോടെ വളരെ വേഗത്തില്‍ ഔഷധക്കൂട്ട് തയ്യാറാക്കാന്‍ സാധിക്കും. ഗവേഷണമേഖലയില്‍നിന്ന് കൊമേഴ്‌സ്യല്‍ ഉല്‍പ്പാദനത്തിലേക്ക് മാറുന്നതോടെ ഈ കണ്ടുപിടിത്തം ചരിത്രം സൃഷ്ടിക്കുമെന്നതാണ് ശാസ്ത്രരംഗത്തെ ആവേശഭരിതരാക്കുന്നത്. ന്യൂവാര്‍ക്കിലെ ഡെലാവേര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായ റിച്ചാര്‍ഡ് എഫ്. ഹക്ക് അമേരിരക്കക്കാരനാണ്. ഐഷി നെഡിഷിയും അകിറ സുസൂക്കിയും ജപ്പാന്‍കാര്‍. മൂവര്‍ക്കും എണ്‍പതിനേടടുത്താണ് പ്രായം. (Mathrubhumi)

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...