ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

About Me


             കാലിക്കറ്റ് യൂണിവേര്‍സിറ്റി സ്വദേശം, തിരൂരങ്ങാടി പി എസ് എം ഓ കോളേജ്, കോഴിക്കോട് ഫാറൂക്ക് കോളേജ് എന്നിവിടങ്ങളില്‍ പഠനം, രസതന്ത്രം ഇഷ്ടവിഷയവും ഉപജീവനവും. കെമിസ്ട്രി അധ്യാപകനായി കരിയറിന്‍റെ തുടക്കം, പിന്നീട് സൗദി അറേബ്യയിലേക്ക് ഒരു പറിച്ചു നടല്‍. പ്രവാസത്തിന്‍റെ ഊഷരതയും പേറി ഇവിടെ അനാലിറ്റിക്കല്‍ കെമിസ്റ്റായി ജോലി ചെയ്യുന്നു. ജീവിതപ്പെട്ടു പോകാന്‍  പ്രേരകങ്ങളായി നില നില്‍ക്കുന്ന സൗഹൃദങ്ങളുടെ ചില പച്ച തുരുത്തുകള്‍, പാട്ടുകള്‍, കവിതകള്‍, കഥകള്‍, ഓര്‍മ്മകള്‍, പുസ്തകങ്ങള്‍, ഗസല്‍ സതിരുകള്‍... 
                       ചില നേരങ്ങളില്‍ ഏകാകിയാം പ്രാണന്‍ ആര്‍ത്തനായി ഭൂതായനങ്ങളില്‍ അലയുന്നതിന്‍റെ ബാക്കിപത്രമായിട്ടാണ് ഈ കുത്തിക്കുറിക്കലുകള്‍. പിന്നിട്ട വഴികളില്‍ കൂടെ നടന്നു വെളിച്ചം പരത്തി മാഞ്ഞു പോയ ചില മുഖങ്ങള്‍, അസാധാരണത്വം കൊണ്ട് അത്ഭുതപ്പെടുത്തിയ ചില സുഹൃത്തുക്കള്‍, പ്രണയത്തിന്‍റെ തീക്ഷണത കൊണ്ട് ആത്മാവിനെ പൊള്ളിച്ചു വിട്ട ചില അപൂര്‍വ കൂട്ടുകള്‍... എല്ലാം അനുഭവിപ്പിച്ചു പോയതിന്‍റെ അടയാളങ്ങള്‍ക്കായി ഹൃത്തിന്‍റെ ഭിത്തിയില്‍ നിന്നും പൂപ്പലൊപ്പിയെടുത്തൊന്നു നോക്കാനുള്ള ഒരു പാഴ്ശ്രമം....സഹിക്കുക! അല്ലാതെന്തു പറയാന്‍?    

Personal email: ismail.kalliyan@gmail.com     

LinkWithin

Related Posts Plugin for WordPress, Blogger...